Wednesday, October 1, 2008

വിരഹം

എന്തിനീ നിലാവ് വെറും കാഴ്ച്ചക്കായ്‌ , അതോ കാഴ്ച്ചകാരനായ്
എന്തിനീ രാഗങ്ങള്‍ ,ഗാനങ്ങള്‍ , പിരിഞ്ഞോരീ നിമിഷങ്ങള്‍ ഓര്‍ക്കാനോ ?
നിരന്തരമെന്നെ ചുറ്റി നടത്തുന്ന വായുവിന്‍ കരഘോഷങ്ങള്‍
ഒരു മര്‍്ദ്ദിതനെ പോലെ ഏറ്റു വാങ്ങുമ്പോള്‍ അറിയുന്നു , കാണുന്നു ഞാന്‍
നിഴലായ് പിന്തുടരുമീ ചിത്രങ്ങള്‍ ...
ഒരു വലിയ പച്ചപ്പുല്‍തകിടിയില്‍ നാം നടന്നില്ലേ
പിന്നെ എന്തിനോ ആരെയോ തെടിയെന്ന പോലെ
അലഞ്ഞില്ലേ , ഒരു തരത്തില്‍ അത് വേണ്ടിയിരുന്നു .
അന്നേ , പിന്നീട് വളര്‍ന്ന് വലുതാവേണ്ട
അകലത്തിന്റെ മൊട്ടുകള്‍ നാട്ടിരുന്നോ മനസ്സില്‍ ? ഒരു പക്ഷെ ...
സഖി ക്ഷമിക്കൂ , പക്ഷെ ഞാനെന്തിനാ ബീജത്തെ ഉദരത്തില്‍ ചുമന്നു ?
തന്‍ മകന്‍ തന്‍ കൃത്യത്തില്‍ വേദനിക്കൊന്ന ഒരമ്മയെ പോലെ ...
എന്തോ ? അത്രയും വരില്ല വിരഹത്തിന്റെ വേദന!



Sunday, September 28, 2008

നൊസ്റ്റാള്‍ജിയ വീണ്ടും...


***

ആത്മാവില്‍ നിന്നും അലയായിപ്പായും തേനൂറും ഗാനം
തെളിമിന്നല്‍് തേരില്‍ മേഘങ്ങള്‍ ചിന്നി ഭൂലോകം നിറയും
ആകാശം കീറി, തീരങ്ങള്‍ താണ്ടി നിന്ന മുന്നില്‍ അണയും
തൂമഞ്ഞു പോലവേ, നിറ ദീപമാം നിന്‍ ദീപ്തി തന്‍ മുന്നിലലിയും.

***

ആകാശം, നിന്റെ തെരോടും മണ്ണില്‍ തൂമിന്നല്‍ ചിതറും
കൂടാരം തീര്‍ക്കും , തീനാളം ചൂടും
കൂടാരം തീര്‍ക്കും പൊന്‍വെയില്‍ , തീനാളം ചൂടും പാതയില്‍
പായുന്നു യാഗാശ്വം, തെളിയുന്നു കനലാടും നിന്‍ മുഖം.

***

നൊസ്റ്റാള്‍ജിയ

ഏതോ ഒരു സിനിമയുടെ കാസ്സ്റ്റില്‍ മാത്രം ഉണ്ടായിരുന്ന ഒരു പാട്ടാണിത്... ജീവിതത്തില്‍പലപ്പോഴും ഇതു എനിക്ക് നല്കുന്ന നൊസ്റ്റാള്‍ജിയ മറ്റൊന്നിനും നല്‍കാനാകുമെന്ന് തോന്നുന്നില്ല :)

അകലെയാണെങ്കിലും നീയെനിക്കെപ്പോഴും അരികിലുണ്ടായിരുന്നു
ഒരു വിയല്‍ പക്ഷി പോല്‍ ജാലകച്ചില്ലില്‍ നീ തളിര്‍വിരല്‍ മെല്ലെ തലോടിയെന്നോ
തളിര്‍ വിരല്‍ മെല്ലെ തലോടിയെന്നോ...

പാതിയടഞ്ഞ നിന്‍ വാതിലിന്നപ്പുറം ഏതോ വിഷാദര്‍ദ്ര ഗീതം
പെലവമായൊരു മന്ചിരാതിന്‍ , നിറ നീര്‍ മിഴി നാളമായ് നീയും
ഓമലെ നിന്‍ മൃദു നിശ്വാസ നോപുര ധാരയില്‍ ഞാന്‍ പെയ്തലിഞ്ഞു
ധാരയില്‍ ഞാന്‍ പെയ്തലിഞ്ഞു ...

പേരറിയാത്ത മരത്തിന്റെ ചില്ലയില്‍ പാടുന്നു ശാരികയിന്നും
മാനത്തെ ഈറന്‍ മുകില്‍ തുണ്ടില്‍ ഏകാന്ത യാമിനി തന്‍ മുടി പൂവില്‍
ആതിരേ നിന്‍ പ്രതിചായകള്‍ എന്നില്‍ ഞാന്‍ തെടുകയായിരുന്നെന്നോ
തെടുകയായിരുന്നെന്നോ ...

അകലെയാണെങ്കിലും നീയെനിക്കെപ്പോഴും അരികിലുണ്ടായിരുന്നു
ഒരു വിയല്‍ പക്ഷി പോല്‍ ജാലകചില്ലയില്‍ നീ തളിര്‍ വിരല്‍ മെല്ലെ തലോടിയെന്നോ
തളിര്‍ വിരല്‍ മെല്ലെ തലോടിയെന്നോ ...

****

ഒരു മനുഷ്യന്‍

അവന്‍ നടന്നു. തളര്‍ച്ചയും ക്ഷീണവും അറിയാതെയുള്ള യാത്ര.
ലക്ഷ്യത്തിന്റെ ആവേശം അവനില്‍ ഊര്‍ജം പകര്‍ന്നു. പാതയില്‍ വിരിയുന്ന ഓരോ പൂവിന്റെസുഗന്ദവും ഓരോ രാഗ വീചികളും അവനിലെ സര്ഗത്തെ തൊട്ടുണര്‍ത്തി. മഴയുടെ നനവ് തുള്ളികളായ്അവന്റെ മനസ്സിന്നു ഈര്‍പ്പമേകി. മഞ്ഞിന്റെ കുളിര് അവന് ഹൃദ്യമായിരുന്നു.
അനേക കാലം ഇതു തുടര്‍ന്ന്. ഒടുവിലെന്നോ അവനവിടെയെത്തി, അവന്റെ ലക്ഷ്യത്തില്‍ . പക്ഷെ ... അവന്‍ യാത്ര തുടര്‍ന്ന്. യാത്രയിലെന്ഗോ , അവന്‍ മനസ്സിലാക്കിയിരുന്നു , മാര്‍ഗംതന്നെയാണ് അവന്റെ ലക്ഷ്യമെന്ന്.

" അവന്റെ കാല്ച്ചുവടിന്നടിയില്‍ കാലം ഞെരിഞ്ഞമര്‍ന്നു;
ഭൂമി ചിരിച്ചു, തന്‍ കിടാവ് തന്‍ കുസൃതി കണ്ടോരമ്മയെപ്പോല്‍ "




ഏകാന്തത

ഏകാന്തത

മനസ്സിന്റെ ഇടനാഴിയില്‍ അറിയാത്ത നിമിഷങ്ങള്‍ തന്‍
തീരാത്ത വേദന തേടി ഞാനിടറി നീങ്ങവേ
എന്റെ മനസ്സിന്റെ നോവ്‌ പങ്കു വയ്ക്കുവാന്‍
തന്‍ ചുമലില്‍ ഏറ്റു വാങ്ങുവാന്‍ ഏകാന്തത മാത്രം...





വാനപ്രസ്ഥം

സ്കൂള്‍ കാലഘട്ടത്തില്‍ എന്നോ കുത്തിക്കുറിച്ചത്‌...

വാനപ്രസ്ഥം
--------------

പ്രഭാതത്തിന്‍ പ്രകാശം കടന്നെത്താത്ത വീഥികള്‍ താണ്ടി,
നടക്കുവാന്‍ ഉണ്ടെറെ നാള്‍ ,ലക്ഷ്യ പ്രാപ്തിക്കായ്‌
വൃക്ഷങ്ങളാല്‍ മൂടപ്പെട്ട വഴി തീര്‍ത്തും തെളിഞ്ഞിട്ടില്ല,
എങ്കിലും നടന്നു, തന്‍ ലക്ഷ്യം ഇനിയും അപ്രാപ്തം ആണ്.
പ്രായം തളര്‍ത്തിയ മേനി തന്‍ ഉദ്ദേശ്യവും തളരതുമോ?
ചിന്താദീനനായ് കവി തന്‍ ഭാണ്ഡത്തില്‍ പിടി മുറുക്കി.

"ഇല്ല, ഞാന്‍ തളരില്ല, എന്റെ യത്നമെന്‍ കൂടെയുണ്ട്,
എന്റെ കവിതകള്‍ , എന്റെ ജീവന്റെ അംശങ്ങള്‍ .
ഞാന്‍ നൊന്തു പെറ്റ എന്റെ പ്രിയ മക്കള്‍ ,
ജനിച്ച ശേഷം സ്വന്തം അച്ഛനെ വളര്‍ത്തിയവര്‍
കൌമാരത്തിന്റെ ചാപല്യങ്ങളിലും യുവത്വത്തിന്റെ തേജസ്സിലും
എന്നില്‍ നിന്നുയിര്‍ക്കൊണ്ട് , എന്നുമെന്നുയിരായി , എന്നുമെന്നെ ചലിപ്പിച്ച കണ്ണികള്‍ .
എന്നിലെ നൊമ്പരങ്ങളില്‍ ദുഖിച്ചവര്‍ , എന്നിലെ സുഖങ്ങളില്‍ സന്തോഷിച്ചവര്‍
എന്റെ ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍ , എന്റെ ആത്മാവിന്‍ പ്രതിഭലനങ്ങള്‍
അനുഭവങ്ങള്‍ തന്‍ സാക്ഷ്യ പത്രവും , ജീവന്റെ തന്നെ താളവും ലയവും
അന്ഗീകാരത്തിന്റെ കുളിരാലും വിമര്‍ശനത്തിന്റെ ജ്വാലയാലും
എന്നെ കോരിത്തരിപ്പിച്ച എന്റെ സന്തത സഹചാരികള്‍ .
എന്ത്? ഭാണ്ടാതിലെന്റെ പിടി അയയുന്നുവോ?
കണ്ണുകള്‍ മൂടുന്നോവോ? ശബ്ദങ്ങള്‍ നിലക്കുന്നുവോ?
അതാ അവിടെ, എന്റെ ലക്ഷ്യം..."

നിമിഷം തോറും ശബ്ദങ്ങള്‍ ഉതിര്‍കയും
കെടുകയും ചെയ്യുന്നോരടവിയില്‍ ,
ഒരു ശബ്ദം നിലച്ചു;
പുതിയതേതിന്റെയോ വരവിന്റെ മുന്‍ വിളിയായ് .





Saturday, September 20, 2008

വേര്‍പാട്

ഒരു നേര്‍ത്ത നിഴലിന്റെ കാലടികള്‍
ചിലംബോളികള്‍ , കാതുകളിലെതാത്ത ആരവങ്ങള്‍
തനിയെ നടന്നു, വെളിയോരാല്‍ക്കൂട്ടതിന്‍ നടുവില്‍
എന്റെ മണ്ണിലെ പ്രതിബിംബമേ, നീയും വേര്‍പിരിയുക...




മരണത്തിനൊരു പുനര്‍ജനി

വെറുമൊരു യാത്രയായ്
സുഖകരമാം മൌനമായ്
രാത്രിമഴപോലെ സാന്ദ്രമായ്
അരുവിതന്‍ കുളിരായ്
ഉരുകുന്ന നെഞ്ചിനെ
ഉയര്‍തുന്നോരീശനായ്
മരുവുന്ന മരണമേ
നിനക്കൊരു പുനര്‍ജനി...

മരവിച്ച ശരീരങ്ങള്‍ തന്‍ ദുര്‍ഗന്ധവും പേറി
ജീവിതത്തിന്റെ ശാപവും താങ്ങി തളര്‍ന്ന
മഞ്ഞിനെക്കാള്‍ കുളിരുള്ള മരണമേ
ജീവനെ സ്നേഹിക്കുന്ന നീയിനി ജീവിതമാകുക...
ജീവിതമായ മരണത്തിന്റെ വാക്കുകള്‍
വെമ്ബിയോ അതോ വിതുംബലൊ ...

കാഴ്ച്ചയുടെ അവസാനം കണ്ടിരുന്ന
കണ്ണുകള്‍ ആദ്യമായ് കലങ്ങി...
ജീവിതത്തിന്റെ തുടര്‍ച്ചയില്‍ അതൊരു തുടര്‍ക്കധയായ്
തെരുവിന്റെ സ്പന്ദനമായ്‌
ഒരു ചെറു വയറിന്റെ നൊമ്പരമായ്
സമരമുഖത്തെ ഗര്‍ജനമായ്
കാമമായ് ഭോഗമായ് അര്‍ത്ഥമായ് അസൂയയായ്
മരണമീ മണ്ണില്‍ ജീവിച്ചു, അല്ല മരിച്ചു.
ക്ഷീണിച്ചു തളര്‍ന്ന
കണ്ണുകള്‍ കേഴുന്നുവോ മുക്തിക്കായ്
"എന്നെ തിരിച്ചു വേഴാംബലാക്കൂ..."
ആത്മാക്കള്‍ക്കായി ദാഹിക്കുന്നു വേഴാമ്പല്‍ !




ps: പണ്ടെങ്ങോ കുത്തിക്കുറിച്ച കവിതയാണ്.. ഇന്നെങ്ങനെയോ പഴയ പൊടിപിടിച്ചബൂകുകള്‍ക്കിടയില്‍ നിന്നും കിട്ടിയത്. ഒരു കൌതുകത്തിന്റെ പേരില്‍ പോസ്റ്റ് ചെയ്യുന്നു.


Friday, September 19, 2008

എന്റെ missed കാള്‍ :ഭാഗം ഒന്ന്‍

ഈ കഥ ഞാന്‍ എഴുതി തുടങ്ങിയത് പണ്ടെങ്ങോ ആണ്...
പണ്ടു പണ്ടു...
ഞാനല്ലാതെ ആരും ഇതു വായിക്കാതെ എത്രയും നാള്‍ കടന്നു പോയി..
ഇതു പൂര്‍ത്തിയാക്കാന്‍ ഇന്നു വരെ സാധിച്ചിട്ടുമില്ല.
ഇന്നീ ബ്ലോഗില്‍ പുനര്‍ജനിക്കാനാവും ഇതിന് യോഗം...
ആകട്ടെ !
... ഇപ്പോള്‍ ഇതു പൂര്‍ത്തിയാക്കാന്‍ പറ്റിയ സമയം ആയെന്നു വിശ്വസിക്കുന്നു ...

----------ഇതു ഭാഗം ഒന്ന്‍ ----------

അയാള്‍ എഴുതുകയായിരുന്നു. എഴുത്തിനു മുന്പുള്ള പ്രസവവേദന അയാള്‍ അനുഭവിചിരുന്നോഎനറിയില്ല. എന്തായാലും അയാള്‍ മുഴുകിയിരുന്നു എഴുതുന്നതില്‍. അതൊരു കഥയാണോ? അയാള്‍പെട്ടെന്ന് സന്ദേഹിച്ചു. പിന്നെ മറുപടിക്കായി എഴുതിയ വരികളിലേക്ക് ഊളിയിട്ടു.

ചെന്നു നിന്നത് ഒരു പുഴയുടെ കരയ്ക്കായിരുന്നു. അതിന്റെ കരയില്‍ വെള്ളത്തിലേക്ക്‌ കല്ലുകള്‍പെറുക്കി എറിഞ്ഞു രണ്ടു കുട്ടികള്‍ നിന്നിരുന്നു. താനവരെക്കള്‍ വലിയ ആളാണ്. അവിടെ കിടന്നതില്‍ഏറ്റവും വലിയ കല്ല്‌ വളരെ ബദ്ധപ്പെട്ടു അയാള്‍ ഉയര്‍ത്തി. നദിയിലേക്ക് ആഞ്ഞെറിഞ്ഞപ്പോള്ക്ലാസ്സില്‍ പഠിച്ച ന്യൂട്ടന്റെ സിദ്ധാന്തത്തിനെതിരായി താനും അതിന്റെ കൂടെ നദിയില്‍ പതിക്കുന്നതായിഅയാളറിഞ്ഞു. അടിതട്ടിലെത്തിയപ്പോള്‍ അവിടെ മീനുകള്‍ സഞ്ചരിക്കുന്നത്‌ കാണാനായി. മുറിപ്പെട്ടതന്റെ മനസ്സിന്റെ കഷണങ്ങളാണോ പരിണാമാസിധാന്തത്തിന്റെ പരിണതയില്‍ മീനുകളായത് ? മുകളില്‍ നിന്നു ചെറിയ ചെറിയ കല്ലുകള്‍ വെള്ളത്തിലൂടെ പതിയെ താഴോട്ടു വരുന്നതായി അയാള്‍കണ്ടു. അവയുടെ എണ്ണം കൂടുന്നതായും അത് മെല്ലെ തന്നെ മൂടിക്കൊണ്ടിരിക്കുന്നതായും കണ്ടു അയാള്‍കണ്ണുകളടച്ചു.

കണ്ണ് തുറക്കുമ്പോള്‍ അയാള്‍ ഒരു ഉറുമ്പ് ആയി മാറിയിരുന്നു. വലിയ ഒരു ഉറുമ്പ് കൂട്ടം മാര്‍ച്ച്ചെയ്യുന്നത്തിന്റെ കൂടെ അയാളും മാര്‍ച്ച് ചെയ്യുകയായിരുന്നു. പുതിയ സാഹചര്യങ്ങള്‍ വിചിത്രമെന്കിലുംഅയാള്‍ പെട്ടെന്ന് ഇണങ്ങി. അതിനിടയിലാനവളെ കണ്ടത്. അവള്‍ "MC Road Only" ബസില്‍ മുന്‍സീറ്റില്‍ ഇരിക്കുന്നു. അവള്‍ തന്നെ നോക്കി പുഞ്ചിരിച്ചോ? ഹേയ്യ്...പിറ്റേന്ന് അതെ സ്ഥലം. പക്ഷെഅവളെ കണ്ടില്ല. പിന്നീടൊരിക്കല്‍ അവള്‍ പ്രത്യക്ഷപ്പെട്ടു. അവന്‍ പഠിക്കുന്ന സ്കൂളില്‍ "Dynamics of load sharing" ക്ലാസ്സില്‍ അവളും ചേര്‍ന്നു. ശരീരങ്ങള്‍ രണ്ടു ക്ലാസ്സിലെന്കിലും അവന്റെ മനസ്സു അവന്റെക്ലാസ്സ് വിട്ടു അവളുടെ ക്ലാസ്സില്‍ റെജിസ്റ്റര് ചെയ്തിരുന്നു.

അവളുടെയോപ്പം മനസ്സു പോയപ്പോള്‍ മുതല്‍ വെറുതെ ഇരുന്നു ബോറടിച്ച അവന്റെ ശരീരം ഒരു കവിതഎഴുതിയത്. അത് ഒരു കവിതയല്ല കഥയാണെന്ന് പലരും അഭിപ്രായപ്പെട്ടെന്കിലും അവന്‍ അത്ശ്രദ്ധിച്ചില്ല. അവനവന്റെ മനസ്സിന്റെ അഭിപ്രായമായിരുന്നു ആവശ്യം. തന്റെ മനസ്സു അവളുടെകയ്യിലായ സ്ഥിതിക്ക് അവളോട്‌ ചോദിച്ചു മനസ്സിലാക്കാമെന്ന് അവന്‍ ചിന്തിച്ചു.

അവള്‍ പുന്ചിരിച്ചു.....

Thursday, July 24, 2008

വര്‍ഷം

ഭാഗം മൂന്ന്‍ - വര്‍ഷം
-----------------------

"തുള്ളിതോരാത്ത മഴയില്‍ ഞാന്‍
വീണ്ടുമെന്‍ മോഹങ്ങളെ ഈറനണിയിച്ചു .


ഒരു പൂ വിടരുന്ന സൂക്ഷ്മതയോടെ

ഒരു പുഞ്ചിരിയുടെ ലാഖവത്തോടെ
വീണ്ടും ഒരു മഴക്കാലം കൂടി ...

രാവില്‍ വിടര്‍ന്ന പൂവുകളിലെ വറ്റാത്ത
ഉറവകള്‍ തേടി ഒരു സൂര്യ രശ്മിയായ് ഞാനും ...

എങ്കിലും ഈ പാതയില്‍
അവള്‍ തന്‍ കാലുകള്‍ പതിയവേ ...
നേര്‍ത്ത ഒരു നിസ്വനം പോലുമില്ലാതെ

ഒരു നിശ്വാസത്തിന്റെ ധൈര്ക്യത്തില്‍്
അപ്രത്യക്ഷമാകവേ ... വീണ്ടുമെന്തിനായ്
വിരിയുന്നു നിനവിന്‍ മഴക്കാലതിളീ പൂക്കള്‍ !

വര്‍ണ്ണങ്ങള്‍ സൂര്യസ്രിഷ്ടിയത്രേ , ആവോ !

ജീവിതത്തില്‍ ഇപ്പോള്‍ അവയുടെ നിഴലുകള്‍ മാത്രം

പണ്ടെങ്ങോ ഇവിടെ ജീവിചിരുന്നിരിക്കാം ;

അറിയാതെന്‍ നിനവിലെന്കിലും ...

വീണ്ടും വരാനായി പോകുന്ന മേഘങ്ങളെ

ഞാന്‍ നനഞ്ഞിരിക്കുന്നു , എന്റെ
മോഹങ്ങള്‍ തണുത്തിരിക്കുന്നു ...
ഉറഞ്ഞു നിര്‍വീര്യമാകും മുന്പ്
അവയുടെ
അവസാന ഇച്ഛ നിറവേറ്റൂ ...
നീ നിറച്ച ആര്ദ്രതയ്ല്‍ നിന്നൊരു മോചനമായി

ഒരു സുന്ദര നിമിഷം , അതെ

ഇനിയുമേറെ നനയാനാവാത്ത ...തണുത്തുറഞ്ഞു
മരവിക്കുന്ന ഒരു യാത്ര ...

പേരറിയാത്ത വികാരമേ , നിനക്കു സ്തുതി ... "

ഹേമന്തം

ഭാഗം രണ്ട് - ഹേമന്തം
-------------------------

"ഒടുവില്‍ ഞാനെത്തി !
രാവുകളും പകലുകളും പറക്കുന്ന
പക്ഷികളെയും മറികടന്ന് ...

ആ കല്പ്പടവുകള്‍ക്കു കാത്തിരിപ്പില്ലായിരുന്നു

അവള്‍ തന്‍ കാലടികള്‍ തന്ന താരാട്ടില്‍
അവ നേരത്തെ ഉറങ്ങിയിരുന്നു .

ഞാന്‍ പറഞ്ഞു ...
'രാപ്പാടികള്‍ പാടതിരിക്കുന്നതും വസന്തത്തില്‍

പൂ വിടരാതിരിക്കുന്നതും എനിക്ക് സങ്കല്‍പ്പിക്കാം

ആ ഞാനും അത്ഭുതപ്പെട്ടിരിക്കുന്നു നിന്‍
നിഴലീ കല്‍പ്പടവുകളില്‍ പതിയുമ്പോള്‍ ...'

അവളിലെ ദൃതിയുടെ ചെരിയോരസ്വസ്തത
എന്‍ മിഴികളിലുടക്കി ,വേദനിപ്പിച്ചു ; തുടര്‍ന്നു‌...

'വാക്കുകളിലോതുങ്ങാത്ത ആശയങ്ങള്‍

സന്ദര്‍ഭങ്ങള്‍ക്ക്‌ വ്യക്തമാക്കാനാവാത്ത പരിണത

നിന്‍ മിഴികള്‍ കാണാത്ത ആര്‍ദ്രത ,
എന്‍
നിനവില്‍ വിരിയുന്ന പൂക്കള്‍ തന്‍ വേദന ;
പ്രിയേ , എന്‍ വാക്കുകള്‍ നിന്നില്‍ അര്‍പ്പിക്കുന്നു ...
എന്നെ നിന്‍ ഹൃദയത്തിനു മനസ്സിലാകുമോ ?'


പ്രതീക്ഷിച്ച വാക്കുകള്‍ ;അവളുടെ മനം പറയുന്നുണ്ടാവും !

മറ്റൊരു കാമുകന്‍ ;മറ്റൊരു ഹതഭാഗ്യന്‍
തിരിച്ചറിവിന്റെ പുച്ച്ചതില്‍ ചുണ്ടുകള്‍ ചിരിക്കാനായി കോടി ..

ഒരു ചിരി എന്റെ ഉള്ളില്‍ നിന്നും ഉണര്‍ന്നു ;പക്ഷെ

ചുണ്ടുകളിലെത്തും മുന്പേ ചിന്തകള്‍് എന്നില്‍ പിടിമുറുക്കി

ഞാനോര്‍ത്തു , എന്റെ ഉള്ളില്‍ അവള്‍ ചേക്കേറിയ നാളുകള്‍ ;

മനസ്സിന്റെ അനന്ടമാകേണ്ട തിരച്ചില്‍ , തിരിച്ചറിവിന്റെ

സംതൃപ്തിയില്‍ അവസാനിപ്പിക്കുമ്പോള്‍

ഇന്നു ഞാനിതാ അവളുടെ മുന്നില്‍ ...

എന്‍ വാക്കുകള്‍ അവള്‍ കേള്‍ക്കുന്നുവോ


"നിന്നെ ലോകത്തിനു വിട്ടു നല്‍കാന്‍

എന്റെ മനസ്സിന്നു ശക്തി പോരാ ...

ഏയ് ..ദേവതേ , ഇന്നു ഞാനെന്‍ കടമയറിയുന്നു ...

എനിക്കായി കാത്തുനില്ക്കൂ , ആ സ്വപ്നലോകത്തില്‍ ..."

വാക്കുകള്‍ വേര്‍തിരിച്ചെടുക്കാന്‍ അവള്‍ ബുധിമുട്ടവേ
ആ കല്പ്പടവുകല്ക്കപ്പുറം അവളെ ഏറ്റെടുക്കാന്‍

വിഷമങ്ങളില്ലാത്ത ലോകം തയ്യാറെടുത്തു ...

നീ ജീവിക്കൂ വേദനകളില്ലാത്ത ദുഃഖങ്ങളില്ലാത്ത
എന്റെ സ്നേഹം മാത്രം പുലരുന്ന ലോകത്ത് ...


അവളുടെ മറുപടി ആഴങ്ങളില്‍ പതുക്കെ അലിഞ്ഞു ചേര്‍ന്നു .

എന്റെ മനസ്സിലെ അവളുടെ ബിംബം പു
ഞ്ചിരിച്ചു ..."

ശിശിരം

ഭാഗം ഒന്ന്‍ - ശിശിരം
--------------------

"പുതുപുലരിയുടെ നിറങ്ങള്‍ വീണ്ടും എന്നെ ഉണര്‍ത്തി
ആയിരം സൂര്യകിരണങ്ങള്‍ എന്നെ പൊതിഞ്ഞു
ഉള്ളില്‍ നിറയുന്നത് ശിശിരമോ
അവളോട്‌ ചിറകു ചേര്‍ക്കാന്‍ പറക്കുന്ന
മോഹങ്ങള്‍ തന്‍ നിശ്വാസത്തിന്റെ ചൂടോ ..

വഴിത്താരയില്‍ ദിക്കറിയാതെ നീങ്ങുംബോഴെന്‍
മിഴികള്‍ ചുറ്റും ചലിക്കുന്ന നിഴലുകളെ അറിയുന്നില്ല
ഓരോ നിനവിലും , ഉരുകാന്‍ വെമ്പുന്ന ഓരോ
തുള്ളിയിലും അവളുടെ ബിംബം നിറയുന്നു ..
ഒരു നോക്ക് കാണുവാന്‍ വെമ്പുന്ന കണ്ണുകള്‍
ഓരോ മുഖത്തിലും മുഖം കാണുകയായി ..

കണ്ടില്ല ഇന്നും അല്ലെ , സന്ദ്യാദേവി മന്ത്രിച്ചു
'കാണും ' ,ആകാശമായി മാറിയ എന്‍ ഹൃദയം ചൊല്ലി

ഒരു രാത്രി കൂടി ,നക്ഷത്രങ്ങള്‍ എന്നെ വിട്ടു പിരിയുന്നില്ല
ഓരോ കഥകളായി മൂളി , അവളുടെ മുഖം വരച്ചു കാട്ടുന്നു
അതെ , ഒത്തിരി കഥകള്‍ പറയുന്നോരാ മിഴികളില്‍
നിറയുന്ന കനവുകളില്‍ എനിക്ക് ചെക്കേറണം

സഖീ ,നിന്നോടുള്ള പ്രണയം എനിക്കിന്ന്
എന്‍ മനസ്സില്‍ തെളിയുന്നോരാ മുഖമോ
നിന്നെ കാത്തു നിന്ന വഴിതാരകളുടെ ഏകാന്തതയോ
എന്നെ എന്നോ തളചിട്ടൊരാ പുന്ചിരിയുടെ നിര്‍വൃതിയോ

ജീവിതമേ നിന്‍ വഴിത്താരയില്‍
അവള്‍ തന്‍ കരം പിടിച്ചു ഞാനെന്നിനി ...
ഒരു രാപ്പാടി അകലെയായി ചിലച്ചു
എന്‍ കണ്ണുകള്‍ പൂട്ടി , സ്വപ്‌നങ്ങള്‍ നൃത്തം തുടങ്ങി

ആത്മാവിന്റെ നെരിപ്പോടില്‍ എന്നും ചൂടു തട്ടി കുടികൊള്ളുന്ന
വികാരത്തിനെ എനിക്കൊരു പേരില്‍ ഒതുക്കാനാവില്ല ..."