Sunday, September 28, 2008

വാനപ്രസ്ഥം

സ്കൂള്‍ കാലഘട്ടത്തില്‍ എന്നോ കുത്തിക്കുറിച്ചത്‌...

വാനപ്രസ്ഥം
--------------

പ്രഭാതത്തിന്‍ പ്രകാശം കടന്നെത്താത്ത വീഥികള്‍ താണ്ടി,
നടക്കുവാന്‍ ഉണ്ടെറെ നാള്‍ ,ലക്ഷ്യ പ്രാപ്തിക്കായ്‌
വൃക്ഷങ്ങളാല്‍ മൂടപ്പെട്ട വഴി തീര്‍ത്തും തെളിഞ്ഞിട്ടില്ല,
എങ്കിലും നടന്നു, തന്‍ ലക്ഷ്യം ഇനിയും അപ്രാപ്തം ആണ്.
പ്രായം തളര്‍ത്തിയ മേനി തന്‍ ഉദ്ദേശ്യവും തളരതുമോ?
ചിന്താദീനനായ് കവി തന്‍ ഭാണ്ഡത്തില്‍ പിടി മുറുക്കി.

"ഇല്ല, ഞാന്‍ തളരില്ല, എന്റെ യത്നമെന്‍ കൂടെയുണ്ട്,
എന്റെ കവിതകള്‍ , എന്റെ ജീവന്റെ അംശങ്ങള്‍ .
ഞാന്‍ നൊന്തു പെറ്റ എന്റെ പ്രിയ മക്കള്‍ ,
ജനിച്ച ശേഷം സ്വന്തം അച്ഛനെ വളര്‍ത്തിയവര്‍
കൌമാരത്തിന്റെ ചാപല്യങ്ങളിലും യുവത്വത്തിന്റെ തേജസ്സിലും
എന്നില്‍ നിന്നുയിര്‍ക്കൊണ്ട് , എന്നുമെന്നുയിരായി , എന്നുമെന്നെ ചലിപ്പിച്ച കണ്ണികള്‍ .
എന്നിലെ നൊമ്പരങ്ങളില്‍ ദുഖിച്ചവര്‍ , എന്നിലെ സുഖങ്ങളില്‍ സന്തോഷിച്ചവര്‍
എന്റെ ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍ , എന്റെ ആത്മാവിന്‍ പ്രതിഭലനങ്ങള്‍
അനുഭവങ്ങള്‍ തന്‍ സാക്ഷ്യ പത്രവും , ജീവന്റെ തന്നെ താളവും ലയവും
അന്ഗീകാരത്തിന്റെ കുളിരാലും വിമര്‍ശനത്തിന്റെ ജ്വാലയാലും
എന്നെ കോരിത്തരിപ്പിച്ച എന്റെ സന്തത സഹചാരികള്‍ .
എന്ത്? ഭാണ്ടാതിലെന്റെ പിടി അയയുന്നുവോ?
കണ്ണുകള്‍ മൂടുന്നോവോ? ശബ്ദങ്ങള്‍ നിലക്കുന്നുവോ?
അതാ അവിടെ, എന്റെ ലക്ഷ്യം..."

നിമിഷം തോറും ശബ്ദങ്ങള്‍ ഉതിര്‍കയും
കെടുകയും ചെയ്യുന്നോരടവിയില്‍ ,
ഒരു ശബ്ദം നിലച്ചു;
പുതിയതേതിന്റെയോ വരവിന്റെ മുന്‍ വിളിയായ് .





No comments: