
-------------------------
"ഒടുവില്‍ ഞാനെത്തി !
രാവുകളും പകലുകളും പറക്കുന്ന
പക്ഷികളെയും മറികടന്ന് ...
ആ കല്പ്പടവുകള്‍ക്കു കാത്തിരിപ്പില്ലായിരുന്നു
അവള്‍ തന്‍ കാലടികള്‍ തന്ന താരാട്ടില്‍
അവ നേരത്തെ ഉറങ്ങിയിരുന്നു .
ഞാന്‍ പറഞ്ഞു ...
'രാപ്പാടികള്‍ പാടതിരിക്കുന്നതും വസന്തത്തില്‍
പൂ വിടരാതിരിക്കുന്നതും എനിക്ക് സങ്കല്‍പ്പിക്കാം
ആ ഞാനും അത്ഭുതപ്പെട്ടിരിക്കുന്നു നിന്‍ നിഴലീ കല്‍പ്പടവുകളില്‍ പതിയുമ്പോള്‍ ...'
അവളിലെ ദൃതിയുടെ ചെരിയോരസ്വസ്തത
എന്‍ മിഴികളിലുടക്കി ,വേദനിപ്പിച്ചു ; തുടര്‍ന്നു...
'വാക്കുകളിലോതുങ്ങാത്ത ആശയങ്ങള്‍
സന്ദര്‍ഭങ്ങള്‍ക്ക് വ്യക്തമാക്കാനാവാത്ത പരിണത
നിന്‍ മിഴികള്‍ കാണാത്ത ആര്‍ദ്രത ,
എന്‍ നിനവില്‍ വിരിയുന്ന പൂക്കള്‍ തന്‍ വേദന ;
പ്രിയേ , എന്‍ വാക്കുകള്‍ നിന്നില്‍ അര്‍പ്പിക്കുന്നു ...
എന്നെ നിന്‍ ഹൃദയത്തിനു മനസ്സിലാകുമോ ?'
പ്രതീക്ഷിച്ച വാക്കുകള്‍ ;അവളുടെ മനം പറയുന്നുണ്ടാവും !
മറ്റൊരു കാമുകന്‍ ;മറ്റൊരു ഹതഭാഗ്യന്‍
തിരിച്ചറിവിന്റെ പുച്ച്ചതില്‍ ചുണ്ടുകള്‍ ചിരിക്കാനായി കോടി ..
ഒരു ചിരി എന്റെ ഉള്ളില്‍ നിന്നും ഉണര്‍ന്നു ;പക്ഷെ
ചുണ്ടുകളിലെത്തും മുന്പേ ചിന്തകള്‍് എന്നില്‍ പിടിമുറുക്കി
ഞാനോര്‍ത്തു , എന്റെ ഉള്ളില്‍ അവള്‍ ചേക്കേറിയ നാളുകള്‍ ;
മനസ്സിന്റെ അനന്ടമാകേണ്ട തിരച്ചില്‍ , തിരിച്ചറിവിന്റെ
സംതൃപ്തിയില്‍ അവസാനിപ്പിക്കുമ്പോള്‍
ഇന്നു ഞാനിതാ അവളുടെ മുന്നില്‍ ...
എന്‍ വാക്കുകള്‍ അവള്‍ കേള്‍ക്കുന്നുവോ
"നിന്നെ ലോകത്തിനു വിട്ടു നല്‍കാന്‍
എന്റെ മനസ്സിന്നു ശക്തി പോരാ ...
ഏയ് ..ദേവതേ , ഇന്നു ഞാനെന്‍ കടമയറിയുന്നു ...
എനിക്കായി കാത്തുനില്ക്കൂ , ആ സ്വപ്നലോകത്തില്‍ ..."
വാക്കുകള്‍ വേര്‍തിരിച്ചെടുക്കാന്‍ അവള്‍ ബുധിമുട്ടവേ
ആ കല്പ്പടവുകല്ക്കപ്പുറം അവളെ ഏറ്റെടുക്കാന്‍
വിഷമങ്ങളില്ലാത്ത ലോകം തയ്യാറെടുത്തു ...
നീ ജീവിക്കൂ വേദനകളില്ലാത്ത ദുഃഖങ്ങളില്ലാത്ത
എന്റെ സ്നേഹം മാത്രം പുലരുന്ന ലോകത്ത് ...
അവളുടെ മറുപടി ആഴങ്ങളില്‍ പതുക്കെ അലിഞ്ഞു ചേര്‍ന്നു .
എന്റെ മനസ്സിലെ അവളുടെ ബിംബം പുഞ്ചിരിച്ചു ..."
No comments:
Post a Comment