Wednesday, October 1, 2008

വിരഹം

എന്തിനീ നിലാവ് വെറും കാഴ്ച്ചക്കായ്‌ , അതോ കാഴ്ച്ചകാരനായ്
എന്തിനീ രാഗങ്ങള്‍ ,ഗാനങ്ങള്‍ , പിരിഞ്ഞോരീ നിമിഷങ്ങള്‍ ഓര്‍ക്കാനോ ?
നിരന്തരമെന്നെ ചുറ്റി നടത്തുന്ന വായുവിന്‍ കരഘോഷങ്ങള്‍
ഒരു മര്‍്ദ്ദിതനെ പോലെ ഏറ്റു വാങ്ങുമ്പോള്‍ അറിയുന്നു , കാണുന്നു ഞാന്‍
നിഴലായ് പിന്തുടരുമീ ചിത്രങ്ങള്‍ ...
ഒരു വലിയ പച്ചപ്പുല്‍തകിടിയില്‍ നാം നടന്നില്ലേ
പിന്നെ എന്തിനോ ആരെയോ തെടിയെന്ന പോലെ
അലഞ്ഞില്ലേ , ഒരു തരത്തില്‍ അത് വേണ്ടിയിരുന്നു .
അന്നേ , പിന്നീട് വളര്‍ന്ന് വലുതാവേണ്ട
അകലത്തിന്റെ മൊട്ടുകള്‍ നാട്ടിരുന്നോ മനസ്സില്‍ ? ഒരു പക്ഷെ ...
സഖി ക്ഷമിക്കൂ , പക്ഷെ ഞാനെന്തിനാ ബീജത്തെ ഉദരത്തില്‍ ചുമന്നു ?
തന്‍ മകന്‍ തന്‍ കൃത്യത്തില്‍ വേദനിക്കൊന്ന ഒരമ്മയെ പോലെ ...
എന്തോ ? അത്രയും വരില്ല വിരഹത്തിന്റെ വേദന!



4 comments:

വിഷ്ണു | Vishnu said...

രാകേഷേ 'വിരഹം' നന്നായിടുണ്ട്. കുറച്ചു നാളുകളായി ഇവിടെ അനക്കം ഒന്നും ഇല്ലാലോ. 'വിരഹം' മാറി അടുത്ത കാലത്തിലേക്ക് പ്രവേശിക്കാന്‍ സമയം ആയില്ലേ എന്ന് സംശയം.

rakesh said...

marannu poyirunnu...
njan ezhuthiyirunnu ennu...

Unknown said...

ethrayum neelam vendayirunu................

Unknown said...

kollam Shyamily...athu kalakki