Saturday, September 20, 2008

മരണത്തിനൊരു പുനര്‍ജനി

വെറുമൊരു യാത്രയായ്
സുഖകരമാം മൌനമായ്
രാത്രിമഴപോലെ സാന്ദ്രമായ്
അരുവിതന്‍ കുളിരായ്
ഉരുകുന്ന നെഞ്ചിനെ
ഉയര്‍തുന്നോരീശനായ്
മരുവുന്ന മരണമേ
നിനക്കൊരു പുനര്‍ജനി...

മരവിച്ച ശരീരങ്ങള്‍ തന്‍ ദുര്‍ഗന്ധവും പേറി
ജീവിതത്തിന്റെ ശാപവും താങ്ങി തളര്‍ന്ന
മഞ്ഞിനെക്കാള്‍ കുളിരുള്ള മരണമേ
ജീവനെ സ്നേഹിക്കുന്ന നീയിനി ജീവിതമാകുക...
ജീവിതമായ മരണത്തിന്റെ വാക്കുകള്‍
വെമ്ബിയോ അതോ വിതുംബലൊ ...

കാഴ്ച്ചയുടെ അവസാനം കണ്ടിരുന്ന
കണ്ണുകള്‍ ആദ്യമായ് കലങ്ങി...
ജീവിതത്തിന്റെ തുടര്‍ച്ചയില്‍ അതൊരു തുടര്‍ക്കധയായ്
തെരുവിന്റെ സ്പന്ദനമായ്‌
ഒരു ചെറു വയറിന്റെ നൊമ്പരമായ്
സമരമുഖത്തെ ഗര്‍ജനമായ്
കാമമായ് ഭോഗമായ് അര്‍ത്ഥമായ് അസൂയയായ്
മരണമീ മണ്ണില്‍ ജീവിച്ചു, അല്ല മരിച്ചു.
ക്ഷീണിച്ചു തളര്‍ന്ന
കണ്ണുകള്‍ കേഴുന്നുവോ മുക്തിക്കായ്
"എന്നെ തിരിച്ചു വേഴാംബലാക്കൂ..."
ആത്മാക്കള്‍ക്കായി ദാഹിക്കുന്നു വേഴാമ്പല്‍ !




ps: പണ്ടെങ്ങോ കുത്തിക്കുറിച്ച കവിതയാണ്.. ഇന്നെങ്ങനെയോ പഴയ പൊടിപിടിച്ചബൂകുകള്‍ക്കിടയില്‍ നിന്നും കിട്ടിയത്. ഒരു കൌതുകത്തിന്റെ പേരില്‍ പോസ്റ്റ് ചെയ്യുന്നു.


2 comments:

arun said...

Nice one man.. i liked it!

rakesh said...

thanks dude...