Wednesday, October 1, 2008

വിരഹം

എന്തിനീ നിലാവ് വെറും കാഴ്ച്ചക്കായ്‌ , അതോ കാഴ്ച്ചകാരനായ്
എന്തിനീ രാഗങ്ങള്‍ ,ഗാനങ്ങള്‍ , പിരിഞ്ഞോരീ നിമിഷങ്ങള്‍ ഓര്‍ക്കാനോ ?
നിരന്തരമെന്നെ ചുറ്റി നടത്തുന്ന വായുവിന്‍ കരഘോഷങ്ങള്‍
ഒരു മര്‍്ദ്ദിതനെ പോലെ ഏറ്റു വാങ്ങുമ്പോള്‍ അറിയുന്നു , കാണുന്നു ഞാന്‍
നിഴലായ് പിന്തുടരുമീ ചിത്രങ്ങള്‍ ...
ഒരു വലിയ പച്ചപ്പുല്‍തകിടിയില്‍ നാം നടന്നില്ലേ
പിന്നെ എന്തിനോ ആരെയോ തെടിയെന്ന പോലെ
അലഞ്ഞില്ലേ , ഒരു തരത്തില്‍ അത് വേണ്ടിയിരുന്നു .
അന്നേ , പിന്നീട് വളര്‍ന്ന് വലുതാവേണ്ട
അകലത്തിന്റെ മൊട്ടുകള്‍ നാട്ടിരുന്നോ മനസ്സില്‍ ? ഒരു പക്ഷെ ...
സഖി ക്ഷമിക്കൂ , പക്ഷെ ഞാനെന്തിനാ ബീജത്തെ ഉദരത്തില്‍ ചുമന്നു ?
തന്‍ മകന്‍ തന്‍ കൃത്യത്തില്‍ വേദനിക്കൊന്ന ഒരമ്മയെ പോലെ ...
എന്തോ ? അത്രയും വരില്ല വിരഹത്തിന്റെ വേദന!