Wednesday, October 1, 2008

വിരഹം

എന്തിനീ നിലാവ് വെറും കാഴ്ച്ചക്കായ്‌ , അതോ കാഴ്ച്ചകാരനായ്
എന്തിനീ രാഗങ്ങള്‍ ,ഗാനങ്ങള്‍ , പിരിഞ്ഞോരീ നിമിഷങ്ങള്‍ ഓര്‍ക്കാനോ ?
നിരന്തരമെന്നെ ചുറ്റി നടത്തുന്ന വായുവിന്‍ കരഘോഷങ്ങള്‍
ഒരു മര്‍്ദ്ദിതനെ പോലെ ഏറ്റു വാങ്ങുമ്പോള്‍ അറിയുന്നു , കാണുന്നു ഞാന്‍
നിഴലായ് പിന്തുടരുമീ ചിത്രങ്ങള്‍ ...
ഒരു വലിയ പച്ചപ്പുല്‍തകിടിയില്‍ നാം നടന്നില്ലേ
പിന്നെ എന്തിനോ ആരെയോ തെടിയെന്ന പോലെ
അലഞ്ഞില്ലേ , ഒരു തരത്തില്‍ അത് വേണ്ടിയിരുന്നു .
അന്നേ , പിന്നീട് വളര്‍ന്ന് വലുതാവേണ്ട
അകലത്തിന്റെ മൊട്ടുകള്‍ നാട്ടിരുന്നോ മനസ്സില്‍ ? ഒരു പക്ഷെ ...
സഖി ക്ഷമിക്കൂ , പക്ഷെ ഞാനെന്തിനാ ബീജത്തെ ഉദരത്തില്‍ ചുമന്നു ?
തന്‍ മകന്‍ തന്‍ കൃത്യത്തില്‍ വേദനിക്കൊന്ന ഒരമ്മയെ പോലെ ...
എന്തോ ? അത്രയും വരില്ല വിരഹത്തിന്റെ വേദന!Sunday, September 28, 2008

നൊസ്റ്റാള്‍ജിയ വീണ്ടും...


***

ആത്മാവില്‍ നിന്നും അലയായിപ്പായും തേനൂറും ഗാനം
തെളിമിന്നല്‍് തേരില്‍ മേഘങ്ങള്‍ ചിന്നി ഭൂലോകം നിറയും
ആകാശം കീറി, തീരങ്ങള്‍ താണ്ടി നിന്ന മുന്നില്‍ അണയും
തൂമഞ്ഞു പോലവേ, നിറ ദീപമാം നിന്‍ ദീപ്തി തന്‍ മുന്നിലലിയും.

***

ആകാശം, നിന്റെ തെരോടും മണ്ണില്‍ തൂമിന്നല്‍ ചിതറും
കൂടാരം തീര്‍ക്കും , തീനാളം ചൂടും
കൂടാരം തീര്‍ക്കും പൊന്‍വെയില്‍ , തീനാളം ചൂടും പാതയില്‍
പായുന്നു യാഗാശ്വം, തെളിയുന്നു കനലാടും നിന്‍ മുഖം.

***

നൊസ്റ്റാള്‍ജിയ

ഏതോ ഒരു സിനിമയുടെ കാസ്സ്റ്റില്‍ മാത്രം ഉണ്ടായിരുന്ന ഒരു പാട്ടാണിത്... ജീവിതത്തില്‍പലപ്പോഴും ഇതു എനിക്ക് നല്കുന്ന നൊസ്റ്റാള്‍ജിയ മറ്റൊന്നിനും നല്‍കാനാകുമെന്ന് തോന്നുന്നില്ല :)

അകലെയാണെങ്കിലും നീയെനിക്കെപ്പോഴും അരികിലുണ്ടായിരുന്നു
ഒരു വിയല്‍ പക്ഷി പോല്‍ ജാലകച്ചില്ലില്‍ നീ തളിര്‍വിരല്‍ മെല്ലെ തലോടിയെന്നോ
തളിര്‍ വിരല്‍ മെല്ലെ തലോടിയെന്നോ...

പാതിയടഞ്ഞ നിന്‍ വാതിലിന്നപ്പുറം ഏതോ വിഷാദര്‍ദ്ര ഗീതം
പെലവമായൊരു മന്ചിരാതിന്‍ , നിറ നീര്‍ മിഴി നാളമായ് നീയും
ഓമലെ നിന്‍ മൃദു നിശ്വാസ നോപുര ധാരയില്‍ ഞാന്‍ പെയ്തലിഞ്ഞു
ധാരയില്‍ ഞാന്‍ പെയ്തലിഞ്ഞു ...

പേരറിയാത്ത മരത്തിന്റെ ചില്ലയില്‍ പാടുന്നു ശാരികയിന്നും
മാനത്തെ ഈറന്‍ മുകില്‍ തുണ്ടില്‍ ഏകാന്ത യാമിനി തന്‍ മുടി പൂവില്‍
ആതിരേ നിന്‍ പ്രതിചായകള്‍ എന്നില്‍ ഞാന്‍ തെടുകയായിരുന്നെന്നോ
തെടുകയായിരുന്നെന്നോ ...

അകലെയാണെങ്കിലും നീയെനിക്കെപ്പോഴും അരികിലുണ്ടായിരുന്നു
ഒരു വിയല്‍ പക്ഷി പോല്‍ ജാലകചില്ലയില്‍ നീ തളിര്‍ വിരല്‍ മെല്ലെ തലോടിയെന്നോ
തളിര്‍ വിരല്‍ മെല്ലെ തലോടിയെന്നോ ...

****

ഒരു മനുഷ്യന്‍

അവന്‍ നടന്നു. തളര്‍ച്ചയും ക്ഷീണവും അറിയാതെയുള്ള യാത്ര.
ലക്ഷ്യത്തിന്റെ ആവേശം അവനില്‍ ഊര്‍ജം പകര്‍ന്നു. പാതയില്‍ വിരിയുന്ന ഓരോ പൂവിന്റെസുഗന്ദവും ഓരോ രാഗ വീചികളും അവനിലെ സര്ഗത്തെ തൊട്ടുണര്‍ത്തി. മഴയുടെ നനവ് തുള്ളികളായ്അവന്റെ മനസ്സിന്നു ഈര്‍പ്പമേകി. മഞ്ഞിന്റെ കുളിര് അവന് ഹൃദ്യമായിരുന്നു.
അനേക കാലം ഇതു തുടര്‍ന്ന്. ഒടുവിലെന്നോ അവനവിടെയെത്തി, അവന്റെ ലക്ഷ്യത്തില്‍ . പക്ഷെ ... അവന്‍ യാത്ര തുടര്‍ന്ന്. യാത്രയിലെന്ഗോ , അവന്‍ മനസ്സിലാക്കിയിരുന്നു , മാര്‍ഗംതന്നെയാണ് അവന്റെ ലക്ഷ്യമെന്ന്.

" അവന്റെ കാല്ച്ചുവടിന്നടിയില്‍ കാലം ഞെരിഞ്ഞമര്‍ന്നു;
ഭൂമി ചിരിച്ചു, തന്‍ കിടാവ് തന്‍ കുസൃതി കണ്ടോരമ്മയെപ്പോല്‍ "
ഏകാന്തത

ഏകാന്തത

മനസ്സിന്റെ ഇടനാഴിയില്‍ അറിയാത്ത നിമിഷങ്ങള്‍ തന്‍
തീരാത്ത വേദന തേടി ഞാനിടറി നീങ്ങവേ
എന്റെ മനസ്സിന്റെ നോവ്‌ പങ്കു വയ്ക്കുവാന്‍
തന്‍ ചുമലില്‍ ഏറ്റു വാങ്ങുവാന്‍ ഏകാന്തത മാത്രം...

വാനപ്രസ്ഥം

സ്കൂള്‍ കാലഘട്ടത്തില്‍ എന്നോ കുത്തിക്കുറിച്ചത്‌...

വാനപ്രസ്ഥം
--------------

പ്രഭാതത്തിന്‍ പ്രകാശം കടന്നെത്താത്ത വീഥികള്‍ താണ്ടി,
നടക്കുവാന്‍ ഉണ്ടെറെ നാള്‍ ,ലക്ഷ്യ പ്രാപ്തിക്കായ്‌
വൃക്ഷങ്ങളാല്‍ മൂടപ്പെട്ട വഴി തീര്‍ത്തും തെളിഞ്ഞിട്ടില്ല,
എങ്കിലും നടന്നു, തന്‍ ലക്ഷ്യം ഇനിയും അപ്രാപ്തം ആണ്.
പ്രായം തളര്‍ത്തിയ മേനി തന്‍ ഉദ്ദേശ്യവും തളരതുമോ?
ചിന്താദീനനായ് കവി തന്‍ ഭാണ്ഡത്തില്‍ പിടി മുറുക്കി.

"ഇല്ല, ഞാന്‍ തളരില്ല, എന്റെ യത്നമെന്‍ കൂടെയുണ്ട്,
എന്റെ കവിതകള്‍ , എന്റെ ജീവന്റെ അംശങ്ങള്‍ .
ഞാന്‍ നൊന്തു പെറ്റ എന്റെ പ്രിയ മക്കള്‍ ,
ജനിച്ച ശേഷം സ്വന്തം അച്ഛനെ വളര്‍ത്തിയവര്‍
കൌമാരത്തിന്റെ ചാപല്യങ്ങളിലും യുവത്വത്തിന്റെ തേജസ്സിലും
എന്നില്‍ നിന്നുയിര്‍ക്കൊണ്ട് , എന്നുമെന്നുയിരായി , എന്നുമെന്നെ ചലിപ്പിച്ച കണ്ണികള്‍ .
എന്നിലെ നൊമ്പരങ്ങളില്‍ ദുഖിച്ചവര്‍ , എന്നിലെ സുഖങ്ങളില്‍ സന്തോഷിച്ചവര്‍
എന്റെ ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍ , എന്റെ ആത്മാവിന്‍ പ്രതിഭലനങ്ങള്‍
അനുഭവങ്ങള്‍ തന്‍ സാക്ഷ്യ പത്രവും , ജീവന്റെ തന്നെ താളവും ലയവും
അന്ഗീകാരത്തിന്റെ കുളിരാലും വിമര്‍ശനത്തിന്റെ ജ്വാലയാലും
എന്നെ കോരിത്തരിപ്പിച്ച എന്റെ സന്തത സഹചാരികള്‍ .
എന്ത്? ഭാണ്ടാതിലെന്റെ പിടി അയയുന്നുവോ?
കണ്ണുകള്‍ മൂടുന്നോവോ? ശബ്ദങ്ങള്‍ നിലക്കുന്നുവോ?
അതാ അവിടെ, എന്റെ ലക്ഷ്യം..."

നിമിഷം തോറും ശബ്ദങ്ങള്‍ ഉതിര്‍കയും
കെടുകയും ചെയ്യുന്നോരടവിയില്‍ ,
ഒരു ശബ്ദം നിലച്ചു;
പുതിയതേതിന്റെയോ വരവിന്റെ മുന്‍ വിളിയായ് .

Saturday, September 20, 2008

വേര്‍പാട്

ഒരു നേര്‍ത്ത നിഴലിന്റെ കാലടികള്‍
ചിലംബോളികള്‍ , കാതുകളിലെതാത്ത ആരവങ്ങള്‍
തനിയെ നടന്നു, വെളിയോരാല്‍ക്കൂട്ടതിന്‍ നടുവില്‍
എന്റെ മണ്ണിലെ പ്രതിബിംബമേ, നീയും വേര്‍പിരിയുക...