
--------------------
"പുതുപുലരിയുടെ നിറങ്ങള്‍ വീണ്ടും എന്നെ ഉണര്‍ത്തി
ആയിരം സൂര്യകിരണങ്ങള്‍ എന്നെ പൊതിഞ്ഞു
ഉള്ളില്‍ നിറയുന്നത് ശിശിരമോ
അവളോട് ചിറകു ചേര്‍ക്കാന്‍ പറക്കുന്ന
മോഹങ്ങള്‍ തന്‍ നിശ്വാസത്തിന്റെ ചൂടോ ..
ഈ വഴിത്താരയില്‍ ദിക്കറിയാതെ നീങ്ങുംബോഴെന്‍
മിഴികള്‍ ചുറ്റും ചലിക്കുന്ന നിഴലുകളെ അറിയുന്നില്ല
ഓരോ നിനവിലും , ഉരുകാന്‍ വെമ്പുന്ന ഓരോ
തുള്ളിയിലും അവളുടെ ബിംബം നിറയുന്നു ..
ഒരു നോക്ക് കാണുവാന്‍ വെമ്പുന്ന കണ്ണുകള്‍
ഓരോ മുഖത്തിലും ആ മുഖം കാണുകയായി ..
കണ്ടില്ല ഇന്നും അല്ലെ , സന്ദ്യാദേവി മന്ത്രിച്ചു
'കാണും ' ,ആകാശമായി മാറിയ എന്‍ ഹൃദയം ചൊല്ലി
ഒരു രാത്രി കൂടി ,നക്ഷത്രങ്ങള്‍ എന്നെ വിട്ടു പിരിയുന്നില്ല
ഓരോ കഥകളായി മൂളി , അവളുടെ മുഖം വരച്ചു കാട്ടുന്നു
അതെ , ഒത്തിരി കഥകള്‍ പറയുന്നോരാ മിഴികളില്‍
നിറയുന്ന കനവുകളില്‍ എനിക്ക് ചെക്കേറണം
സഖീ ,നിന്നോടുള്ള പ്രണയം എനിക്കിന്ന്
എന്‍ മനസ്സില്‍ തെളിയുന്നോരാ മുഖമോ
നിന്നെ കാത്തു നിന്ന വഴിതാരകളുടെ ഏകാന്തതയോ
എന്നെ എന്നോ തളചിട്ടൊരാ പുന്ചിരിയുടെ നിര്‍വൃതിയോ
ജീവിതമേ നിന്‍ വഴിത്താരയില്‍
അവള്‍ തന്‍ കരം പിടിച്ചു ഞാനെന്നിനി ...
ഒരു രാപ്പാടി അകലെയായി ചിലച്ചു
എന്‍ കണ്ണുകള്‍ പൂട്ടി , സ്വപ്‌നങ്ങള്‍ നൃത്തം തുടങ്ങി
ആത്മാവിന്റെ നെരിപ്പോടില്‍ എന്നും ചൂടു തട്ടി കുടികൊള്ളുന്ന
ഈ വികാരത്തിനെ എനിക്കൊരു പേരില്‍ ഒതുക്കാനാവില്ല ..."
No comments:
Post a Comment