Friday, September 19, 2008

എന്റെ missed കാള്‍ :ഭാഗം ഒന്ന്‍

ഈ കഥ ഞാന്‍ എഴുതി തുടങ്ങിയത് പണ്ടെങ്ങോ ആണ്...
പണ്ടു പണ്ടു...
ഞാനല്ലാതെ ആരും ഇതു വായിക്കാതെ എത്രയും നാള്‍ കടന്നു പോയി..
ഇതു പൂര്‍ത്തിയാക്കാന്‍ ഇന്നു വരെ സാധിച്ചിട്ടുമില്ല.
ഇന്നീ ബ്ലോഗില്‍ പുനര്‍ജനിക്കാനാവും ഇതിന് യോഗം...
ആകട്ടെ !
... ഇപ്പോള്‍ ഇതു പൂര്‍ത്തിയാക്കാന്‍ പറ്റിയ സമയം ആയെന്നു വിശ്വസിക്കുന്നു ...

----------ഇതു ഭാഗം ഒന്ന്‍ ----------

അയാള്‍ എഴുതുകയായിരുന്നു. എഴുത്തിനു മുന്പുള്ള പ്രസവവേദന അയാള്‍ അനുഭവിചിരുന്നോഎനറിയില്ല. എന്തായാലും അയാള്‍ മുഴുകിയിരുന്നു എഴുതുന്നതില്‍. അതൊരു കഥയാണോ? അയാള്‍പെട്ടെന്ന് സന്ദേഹിച്ചു. പിന്നെ മറുപടിക്കായി എഴുതിയ വരികളിലേക്ക് ഊളിയിട്ടു.

ചെന്നു നിന്നത് ഒരു പുഴയുടെ കരയ്ക്കായിരുന്നു. അതിന്റെ കരയില്‍ വെള്ളത്തിലേക്ക്‌ കല്ലുകള്‍പെറുക്കി എറിഞ്ഞു രണ്ടു കുട്ടികള്‍ നിന്നിരുന്നു. താനവരെക്കള്‍ വലിയ ആളാണ്. അവിടെ കിടന്നതില്‍ഏറ്റവും വലിയ കല്ല്‌ വളരെ ബദ്ധപ്പെട്ടു അയാള്‍ ഉയര്‍ത്തി. നദിയിലേക്ക് ആഞ്ഞെറിഞ്ഞപ്പോള്ക്ലാസ്സില്‍ പഠിച്ച ന്യൂട്ടന്റെ സിദ്ധാന്തത്തിനെതിരായി താനും അതിന്റെ കൂടെ നദിയില്‍ പതിക്കുന്നതായിഅയാളറിഞ്ഞു. അടിതട്ടിലെത്തിയപ്പോള്‍ അവിടെ മീനുകള്‍ സഞ്ചരിക്കുന്നത്‌ കാണാനായി. മുറിപ്പെട്ടതന്റെ മനസ്സിന്റെ കഷണങ്ങളാണോ പരിണാമാസിധാന്തത്തിന്റെ പരിണതയില്‍ മീനുകളായത് ? മുകളില്‍ നിന്നു ചെറിയ ചെറിയ കല്ലുകള്‍ വെള്ളത്തിലൂടെ പതിയെ താഴോട്ടു വരുന്നതായി അയാള്‍കണ്ടു. അവയുടെ എണ്ണം കൂടുന്നതായും അത് മെല്ലെ തന്നെ മൂടിക്കൊണ്ടിരിക്കുന്നതായും കണ്ടു അയാള്‍കണ്ണുകളടച്ചു.

കണ്ണ് തുറക്കുമ്പോള്‍ അയാള്‍ ഒരു ഉറുമ്പ് ആയി മാറിയിരുന്നു. വലിയ ഒരു ഉറുമ്പ് കൂട്ടം മാര്‍ച്ച്ചെയ്യുന്നത്തിന്റെ കൂടെ അയാളും മാര്‍ച്ച് ചെയ്യുകയായിരുന്നു. പുതിയ സാഹചര്യങ്ങള്‍ വിചിത്രമെന്കിലുംഅയാള്‍ പെട്ടെന്ന് ഇണങ്ങി. അതിനിടയിലാനവളെ കണ്ടത്. അവള്‍ "MC Road Only" ബസില്‍ മുന്‍സീറ്റില്‍ ഇരിക്കുന്നു. അവള്‍ തന്നെ നോക്കി പുഞ്ചിരിച്ചോ? ഹേയ്യ്...പിറ്റേന്ന് അതെ സ്ഥലം. പക്ഷെഅവളെ കണ്ടില്ല. പിന്നീടൊരിക്കല്‍ അവള്‍ പ്രത്യക്ഷപ്പെട്ടു. അവന്‍ പഠിക്കുന്ന സ്കൂളില്‍ "Dynamics of load sharing" ക്ലാസ്സില്‍ അവളും ചേര്‍ന്നു. ശരീരങ്ങള്‍ രണ്ടു ക്ലാസ്സിലെന്കിലും അവന്റെ മനസ്സു അവന്റെക്ലാസ്സ് വിട്ടു അവളുടെ ക്ലാസ്സില്‍ റെജിസ്റ്റര് ചെയ്തിരുന്നു.

അവളുടെയോപ്പം മനസ്സു പോയപ്പോള്‍ മുതല്‍ വെറുതെ ഇരുന്നു ബോറടിച്ച അവന്റെ ശരീരം ഒരു കവിതഎഴുതിയത്. അത് ഒരു കവിതയല്ല കഥയാണെന്ന് പലരും അഭിപ്രായപ്പെട്ടെന്കിലും അവന്‍ അത്ശ്രദ്ധിച്ചില്ല. അവനവന്റെ മനസ്സിന്റെ അഭിപ്രായമായിരുന്നു ആവശ്യം. തന്റെ മനസ്സു അവളുടെകയ്യിലായ സ്ഥിതിക്ക് അവളോട്‌ ചോദിച്ചു മനസ്സിലാക്കാമെന്ന് അവന്‍ ചിന്തിച്ചു.

അവള്‍ പുന്ചിരിച്ചു.....

2 comments:

:-) said...

remind of something, somewhere...

Good post!

rakesh said...

someone??? :)