
-----------------------
"തുള്ളിതോരാത്ത മഴയില്‍ ഞാന്‍
വീണ്ടുമെന്‍ മോഹങ്ങളെ ഈറനണിയിച്ചു .
ഒരു പൂ വിടരുന്ന സൂക്ഷ്മതയോടെ
ഒരു പുഞ്ചിരിയുടെ ലാഖവത്തോടെ
വീണ്ടും ഒരു മഴക്കാലം കൂടി ...
രാവില്‍ വിടര്‍ന്ന പൂവുകളിലെ വറ്റാത്ത
ഉറവകള്‍ തേടി ഒരു സൂര്യ രശ്മിയായ് ഞാനും ...
എങ്കിലും ഈ പാതയില്‍ അവള്‍ തന്‍ കാലുകള്‍ പതിയവേ ...
നേര്‍ത്ത ഒരു നിസ്വനം പോലുമില്ലാതെ
ഒരു നിശ്വാസത്തിന്റെ ധൈര്ക്യത്തില്‍്
അപ്രത്യക്ഷമാകവേ ... വീണ്ടുമെന്തിനായ്
വിരിയുന്നു നിനവിന്‍ മഴക്കാലതിളീ പൂക്കള്‍ !
വര്‍ണ്ണങ്ങള്‍ സൂര്യസ്രിഷ്ടിയത്രേ , ആവോ !
ജീവിതത്തില്‍ ഇപ്പോള്‍ അവയുടെ നിഴലുകള്‍ മാത്രം
പണ്ടെങ്ങോ ഇവിടെ ജീവിചിരുന്നിരിക്കാം ;
അറിയാതെന്‍ നിനവിലെന്കിലും ...
വീണ്ടും വരാനായി പോകുന്ന മേഘങ്ങളെ
ഞാന്‍ നനഞ്ഞിരിക്കുന്നു , എന്റെ മോഹങ്ങള്‍ തണുത്തിരിക്കുന്നു ...
ഉറഞ്ഞു നിര്‍വീര്യമാകും മുന്പ്
അവയുടെ അവസാന ഇച്ഛ നിറവേറ്റൂ ...
നീ നിറച്ച ആര്ദ്രതയ്ല്‍ നിന്നൊരു മോചനമായി
ഒരു സുന്ദര നിമിഷം , അതെ
ഇനിയുമേറെ നനയാനാവാത്ത ...തണുത്തുറഞ്ഞു മരവിക്കുന്ന ഒരു യാത്ര ...
പേരറിയാത്ത വികാരമേ , നിനക്കു സ്തുതി ... "
2 comments:
ezhuth manoharamayirikkunnu
nandi suhruthe...
Post a Comment