ഒരു പൂ വിടരുന്ന സൂക്ഷ്മതയോടെ ഒരു പുഞ്ചിരിയുടെ ലാഖവത്തോടെ വീണ്ടും ഒരു മഴക്കാലം കൂടി ... രാവില്‍ വിടര്‍ന്ന പൂവുകളിലെ വറ്റാത്ത ഉറവകള്‍ തേടി ഒരു സൂര്യ രശ്മിയായ് ഞാനും ...
എങ്കിലും ഈ പാതയില്‍ അവള് തന് കാലുകള്‍ പതിയവേ ... നേര്‍ത്ത ഒരു നിസ്വനം പോലുമില്ലാതെ ഒരു നിശ്വാസത്തിന്റെ ധൈര്ക്യത്തില്് അപ്രത്യക്ഷമാകവേ ... വീണ്ടുമെന്തിനായ് വിരിയുന്നു നിനവിന് മഴക്കാലതിളീ പൂക്കള്‍ ! വര്‍ണ്ണങ്ങള്‍ സൂര്യസ്രിഷ്ടിയത്രേ , ആവോ ! ജീവിതത്തില്‍ ഇപ്പോള്‍ അവയുടെ നിഴലുകള്‍ മാത്രം പണ്ടെങ്ങോ ഇവിടെ ജീവിചിരുന്നിരിക്കാം ; അറിയാതെന്‍ നിനവിലെന്കിലും ...
വീണ്ടും വരാനായി പോകുന്ന മേഘങ്ങളെ ഞാന്‍ നനഞ്ഞിരിക്കുന്നു , എന്റെ മോഹങ്ങള്‍ തണുത്തിരിക്കുന്നു ... ഉറഞ്ഞു നിര്‍വീര്യമാകും മുന്‍പ് അവയുടെ അവസാന ഇച്ഛ നിറവേറ്റൂ ... നീ നിറച്ച ആര്ദ്രതയ്ല് നിന്നൊരു മോചനമായി ഒരു സുന്ദര നിമിഷം , അതെ ഇനിയുമേറെ നനയാനാവാത്ത ...തണുത്തുറഞ്ഞു മരവിക്കുന്ന ഒരു യാത്ര ...
ഭാഗം രണ്ട് - ഹേമന്തം ------------------------- "ഒടുവില്‍ ഞാനെത്തി ! രാവുകളും പകലുകളും പറക്കുന്ന പക്ഷികളെയും മറികടന്ന് ... ആ കല്പ്പടവുകള്ക്കു കാത്തിരിപ്പില്ലായിരുന്നു അവള് തന് കാലടികള്‍ തന്ന താരാട്ടില്‍ അവ നേരത്തെ ഉറങ്ങിയിരുന്നു .
ഞാന്‍ പറഞ്ഞു ... 'രാപ്പാടികള്‍ പാടതിരിക്കുന്നതും വസന്തത്തില്‍ പൂ വിടരാതിരിക്കുന്നതും എനിക്ക് സങ്കല്പ്പിക്കാം ആ ഞാനും അത്ഭുതപ്പെട്ടിരിക്കുന്നു നിന് നിഴലീ കല്പ്പടവുകളില് പതിയുമ്പോള്‍ ...'
'വാക്കുകളിലോതുങ്ങാത്ത ആശയങ്ങള്‍ സന്ദര്‍ഭങ്ങള്‍ക്ക് വ്യക്തമാക്കാനാവാത്ത പരിണത നിന് മിഴികള്‍ കാണാത്ത ആര്‍ദ്രത , എന്‍ നിനവില്‍ വിരിയുന്ന പൂക്കള്‍ തന് വേദന ; പ്രിയേ , എന്‍ വാക്കുകള്‍ നിന്നില്‍ അര്‍പ്പിക്കുന്നു ... എന്നെ നിന് ഹൃദയത്തിനു മനസ്സിലാകുമോ ?' പ്രതീക്ഷിച്ച വാക്കുകള്‍ ;അവളുടെ മനം പറയുന്നുണ്ടാവും ! മറ്റൊരു കാമുകന് ;മറ്റൊരു ഹതഭാഗ്യന് തിരിച്ചറിവിന്റെ പുച്ച്ചതില് ചുണ്ടുകള്‍ ചിരിക്കാനായി കോടി .. ഒരു ചിരി എന്റെ ഉള്ളില്‍ നിന്നും ഉണര്‍ന്നു ;പക്ഷെ ചുണ്ടുകളിലെത്തും മുന്‍പേ ചിന്തകള്് എന്നില്‍ പിടിമുറുക്കി ഞാനോര്‍ത്തു , എന്റെ ഉള്ളില്‍ അവള് ചേക്കേറിയ നാളുകള്‍ ; മനസ്സിന്റെ അനന്ടമാകേണ്ട തിരച്ചില്‍ , തിരിച്ചറിവിന്റെ സംതൃപ്തിയില്‍ അവസാനിപ്പിക്കുമ്പോള്‍ ഇന്നു ഞാനിതാ അവളുടെ മുന്നില്‍ ... എന്‍ വാക്കുകള്‍ അവള് കേള്‍ക്കുന്നുവോ
"നിന്നെ ലോകത്തിനു വിട്ടു നല്കാന് എന്റെ മനസ്സിന്നു ശക്തി പോരാ ... ഏയ് ..ദേവതേ , ഇന്നു ഞാനെന്‍ കടമയറിയുന്നു ... എനിക്കായി കാത്തുനില്ക്കൂ , ആ സ്വപ്നലോകത്തില്‍ ..."
വാക്കുകള്‍ വേര്‍തിരിച്ചെടുക്കാന്‍ അവള് ബുധിമുട്ടവേ ആ കല്പ്പടവുകല്ക്കപ്പുറം അവളെ ഏറ്റെടുക്കാന്‍ വിഷമങ്ങളില്ലാത്ത ലോകം തയ്യാറെടുത്തു ... നീ ജീവിക്കൂ വേദനകളില്ലാത്ത ദുഃഖങ്ങളില്ലാത്ത എന്റെ സ്നേഹം മാത്രം പുലരുന്ന ലോകത്ത് ... അവളുടെ മറുപടി ആഴങ്ങളില്‍ പതുക്കെ അലിഞ്ഞു ചേര്‍ന്നു . എന്റെ മനസ്സിലെ അവളുടെ ബിംബം പുഞ്ചിരിച്ചു ..."